കുമരകം : തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടിയുള്ള ബോധവത്ക്കരണ ശില്പശാല ഇന്ന് നടക്കും. കുമരകത്ത് പ്രവർത്തിക്കുന്ന കോട്ടയം കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഉച്ചയ്ക്ക് 12ന് മന്ത്രി വി.എൻ. വാസവൻ ശില്പശാല ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജലവിഭവ വികസന വിനയോഗ കേന്ദ്രമാണ് പരിപാടിയുടെ സംഘാടകർ. വെറ്റ്ലാൻഡ് മിത്ര രൂപവത്ക്കരണം, തണ്ണീർത്തടങ്ങളുടെ പ്രാധാന്യം ആലേഖനം ചെയ്ത ഫലകങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവ ബോധവത്ക്കരണ ശില്പശാലയുടെ ഭാഗമായി നടത്തുമെന്ന് കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ജി.ജയലക്ഷ്മി അറിയിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ മുഖ്യാതിഥിയാകും.