കോട്ടയം : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ശമ്പള സ്‌കെയിൽ 68900-205500. കമ്മ്യൂണിറ്റി ഡെന്റിസ്ട്രിയിൽ എം.ഡി.എസ് യോഗ്യതയുള്ള 22 നും 45 നുമിടയിൽ പ്രായമുള്ള (നിയമാനൃത വയസിളവ് ബാധകം) ഉദ്യോഗാർത്ഥികൾ 20 നകം ബന്ധപ്പെട്ട പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ നൽകണം.