കോട്ടയം : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും തദ്ദേശസ്ഥാപനങ്ങളും എന്ന വിഷയത്തിൽ 13ന് ജില്ലയിലെ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർക്കും, ജില്ലാതല ഉദ്യോഗസ്ഥർക്കും പരിശീലനം നൽകും. ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10.30 നും, ഉച്ചയ്ക്ക് 2 നും ആരംഭിക്കുന്നവിധത്തിൽ രണ്ട് സെഷനുകളിലായാണ് പരിശീലനം. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, വാഴൂർ, വൈക്കം, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിന്റുമാർക്കും, ജില്ലാതല ഉദ്യോഗസ്ഥർക്കും ആദ്യ സെഷനിലും പള്ളം, ളാലം, ഉഴവൂർ, ഏറ്റുമാനൂർ, മാടപ്പള്ളി, പാമ്പാടി, ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് രണ്ടാമത്തെ സെഷനിലുമാണ് പരിശീലനം.