jobi


മൂന്നാർ: ടിപ്പർലോറി ബൈക്കിൽ ഇടിച്ചു പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ദേവികുളം പൂങ്കുടിയിൽ പ്രേമയുടെ മകൻ ജോബി (22) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച വൈകിട്ട് മൂന്നയോടെ പഴയമൂന്നാറിൽ വച്ചായിരുന്നു അപകടം. ജോബിയും സുഹൃത്ത് ആന്റണിയും സഞ്ചരിച്ച ബൈക്കിൽ പിന്നിൽനിന്ന് ടിപ്പർലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ അടിയിൽ പെട്ടുപോയ യുവാക്കളെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ആന്തരീക അവയവങ്ങൾക്ക് ഗുരുതരമായി ക്ഷതമേറ്റ ജോബിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ മരണമടഞ്ഞു. ബിരുദം പഠനത്തിന് ശേഷം ഹോട്ടൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ റോയ് ആണ് സഹോദരൻ.