vinoy-rajan
വിനോയി രാജൻ


അടമാല: . അമ്പത് ലിറ്റർ മദ്യവുമായി ഓട്ടോറിക്ഷ സഹിതം ഒരാളെ അറസ്റ്റ് ചെയ്തു.ഇന്നലെ അടിമാലി എക്‌സൈസ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥർ അടിമാലിക്ക് സമീപം പക്കായിപ്പടിയിൽ വച്ച് നടത്തിയ പരിശോധനയിൽ കൊന്നത്തടി കൊമ്പൊടിഞ്ഞാൽ ചിറയപ്പറമ്പിൽ വിനോയി രാജൻ (38)യെയാണ് അറസ്റ്റ് ചെയ്തത്. അര ലിറ്ററിന്റെ 100 കുപ്പികൾ മൂന്ന് പ്ലാസ്റ്റിക്ക് ചാക്കുകെട്ടുകളിലായി ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വരുന്നതിനിടയിലാണ് പിടികൂടിയത്. പണിക്കൻകുടി, കൊമ്പൊടിഞ്ഞാൽ മേഖലയിൽ മദ്യം എത്തിച്ച് വിൽപ്പന നടത്തുന്നയാളാണെന്ന് എക്സൈസ് പറഞ്ഞു. മദ്യം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. അടിമാലി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ വി പി സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ .എൻ. അനിൽ ,സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ .എസ് .മീരാൻ, ശ്രീജിത്ത് എം .എസ്, അരുൺ സി ,ശരത് എസ് പി എന്നിവർ പങ്കെടുത്തു.