വൈക്കം: ശ്രീനാരായണഗുരുദേവൻ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംങ്കാരേശ്വരം ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി.
നവരാത്രി ആഘോഷത്തിന്റെ ദീപ പ്രകാശനം ക്ഷേത്രം പ്രസിഡന്റ് പി.വി ബിനേഷ് പ്ലാത്താനത്ത് നിർവഹിച്ചു. മേൽശാന്തി വിഷ്ണു ശാന്തി, ശരത് ശാന്തി എന്നിവർ കാർമ്മികരായി. ക്ഷേത്രം സെക്രട്ടറി കെ.വി പ്രസന്നൻ, ചെയർമാൻ കെ.എസ് പ്രീജു, വൈസ് പ്രസിഡന്റ് രമേഷ്.പി. ദാസ്, കൺവീനർ കെ. എസ്. സാജു, ട്രഷറർ കെ.വി. പ്രകാശൻ, ജോയിന്റ് സെക്രട്ടറി പി.ടി. നടരാജൻ, പി. പി. സന്തോഷ്, തിരുമേനി പുതുശ്ശേരി, പി. എസ്. സജീവ്, പി. എസ്. പ്രസന്ന, വി.ഡി. സന്തോഷ്, എം. കെ ദിനമണി, ജി. ശശി എന്നിവർ പങ്കെടുത്തു. 12 ന് വൈകിട്ട് 7ന് കലാഭവൻ ചാക്കോച്ചൻ നയിക്കുന്ന കുഴൽ നാദസന്ധ്യ നടക്കും. 13ന് ദുർഗ്ഗാഷ്ടമി പൂജവയ്പ്പ്, 7ന് സംഗീതസദസ്, 14ന് മഹാനവമി ആയുധ പൂജ, വൈകിട്ട് ദീപാരാധന, നവമി വിളക്ക്, 7ന് ഭരതനാട്യം എന്നിവ നടക്കും. 15ന് വിജയദശമി ആഘോഷിക്കും. രാവിലെ 6.30ന് ദശമി വിളക്ക്, സരസ്വതി പൂജ, 7.30ന് പൂജയെടുപ്പ്, തുടർന്ന് എഴുത്തിനിരുത്ത്, വിദ്യാരംഭം, ഡി.ബി കോളേജ് റിട്ട.പ്രൊഫ. ഡോ. ലാലി പ്രതാപ്, വൈക്കം ക്ഷേത്രം മേൽശാന്തി ടി. ഡി. നാരായണൻ നമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും. 8ന് സംഗീതാരാധന, തുടർന്ന് ചെണ്ടമേളവും നടക്കും.