കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാറുന്ന ഇന്ത്യ അന്ത്യോദയയിൽ നിന്ന് ആത്മനിർഭരതയിലേക്ക് എന്ന വിഷയത്തിൽ കോട്ടയം പ്രസ് ക്ലബിൽ സെമിനാർ നടന്നു. ബി.ജെ.പി കേരളം പ്രഭാരി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാനസമിതി അംഗം ആർ. രാധാകൃഷ്ണമേനോൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പ്രമീള ദേവി. സംസ്ഥാന വക്താവ് അഡ്വ നാരായണൻ നമ്പൂതിരി, അഡ്വ നോബിൾ മാത്യു, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗം ഡോ സിറിയക് തോമസ്, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ കേരള പ്രസിഡന്റ് അനിയൻ മാത്യു, ലിജിൻ ലാൽ എന്നിവർ പങ്കെടുത്തു.