പാലാ: കേരള കോൺഗ്രസ് പാർട്ടി രൂപീകൃതമായതിന്റെ അൻപത്തി എട്ടാം ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ന് പതാകദിനമായി ആചരിക്കും. പാലാ നിയോജക മണ്ഡലത്തിലെ 225 കേന്ദ്രങ്ങളിൽ പാർട്ടി പതാകകൾ ഉയർത്തുന്നതിനും ജന്മദിന സമ്മേളനങ്ങൾ ചേരുന്നതിനും നിയോജകമണ്ഡലം നേതൃസമ്മേളനം തീരുമാനിച്ചു.യോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. ലോപ്പസ് മാത്യു, ബിജു പാലുപടവൻ, തോമസ് ആന്റ്ണി, ആന്റോ പടിഞ്ഞാറേക്കര ,ബൈജു ജോൺ, ടോബിൽ കണ്ടനാട്ട്, ബൈജു കൊല്ലംപറമ്പിൽ, സണ്ണി വടക്കേമുളഞ്ഞതാൽ, രാജഷ് വാളിപ്ലാക്കൽ, കുഞ്ഞമോൻ മടപ്പാട്ട്, ജയ്‌സൺമാന്തോട്ടം, ജോസുകുട്ടി പൂവേലി, പെണ്ണമ്മ ജോസഫ്, രാമചന്ദ്രൻ അള്ളുംപുറം, സുനിൽ പയ്യപ്പിള്ളി എന്നിവർ പ്രസംഗിച്ചു. രാവിലെ 9ന് പാലാ കൊട്ടാരമറ്റത്ത് നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം പതാക ഉയർത്തും.