കോട്ടയം: ബി.ഡി.ജെ.എസ് കോട്ടയം മണ്ഡലം കമ്മിറ്റി 10ന് വൈകിട്ട് ഏഴിന് 'പുതിയ യുവജന മന്നേറ്റവുമായി ബി.ഡി.വൈ.എസ്' എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് വെബിനാർ സംഘടിപ്പിക്കും. ബി.ഡി.വൈ.എസ് സംസ്ഥാന പ്രസിഡന്റും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കും. ബി.ഡി.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ രാഖേഷ് വിഷയാവതരണം നടത്തും. ജില്ലാ പ്രസിഡന്റ് എം.ആർ.ഉല്ലാസ് മുഖ്യപ്രസംഗം നടത്തും. വൈസ് പ്രസിഡന്റ് സി.എം.ബാബു, ജില്ലാ കമ്മിറ്റിയംഗം സരേഷ് വട്ടയ്ക്കൽ, ബി.ഡി. വൈ.എസ് ജില്ലാ സെക്രട്ടറി എം.എസ്.സുമോദ് എന്നിവർ പ്രസംഗിക്കും. മണ്ഡലം ട്രഷറർ സി.ആർ.രാജൻ ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് ലിനു വിജയൻ നന്ദിയും പറയും.