awarduvitharanam

വൈക്കം : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കാരുണ്യ പ്രവർത്തനത്തോടനുബന്ധിച്ച് 348-ാം നമ്പർ പരിയാരം ശാഖയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് ക്യാഷ് അവാർഡും ശാഖയിലെ മുഴുവൻ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രീതി നടേശൻ, വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെൻ, പി.ടി.പ്രിൻസ്, സെക്രട്ടറി കെ.വിനോഭായ്, യൂണിയൻ കമ്മറ്റി ജി.എസ്.ബിജു, ഭരണസമിതി അംഗങ്ങളായ ബിജി ദാമോദരന, പി.വി.ബാനർജി, പി.കെ പ്രതാപൻ, കെ.എൻ.പവിത്രന, പി.കെ പങ്കജാക്ഷൻ എന്നിവർ പങ്കെടുത്തു.