ചങ്ങനാശേരി: തൃക്കൊടിത്താനം ശ്രീ ശാരദാ തന്ത്ര വിദ്യാപീഠത്തിന്റെ പൂജാ പഠനത്തിന്റെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. വിജയദശമി ദിനത്തിൽ ആരംഭിക്കുന്ന രണ്ടുവർഷത്തെ പൂജാ പഠന ക്ലാസിലേക്ക് ചേരാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. പഠനം പൂർത്തിയാക്കി പരീക്ഷ പാസാകുന്നവർക്ക് ദേവസ്വം ബോർഡ് അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നൽകും. ഫോൺ 9747554353, 7907977073.