puls-one

കോട്ടയം : എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചിട്ടും പ്ളസ് വൺ രണ്ടാംഅലോട്ട്മെന്റിലും ആഗ്രഹിച്ച വിഷയവും സ്‌കൂളും കിട്ടാതെ നിരവധി വിദ്യാർത്ഥികൾ. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്മെന്റ് പട്ടിക പ്രകാരം ജില്ലയിൽ

ജില്ലയിൽ 13,631 സീറ്റുകളിലാണ് ഇതുവരെ പ്രവേശനം നടന്നത്. ഇനിയും പട്ടികയിൽ ഇടം പിടിക്കാത്തവർക്ക് തുടർന്നുവരുന്ന രണ്ടു സപ്ലിമെന്ററി അലോട്ട്മെന്റുകളിലാണ് പ്രതീക്ഷ. കമ്യൂണിറ്റി, മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് നേരിട്ട് പ്രവേശനം നടക്കുന്നതിനാലും അൺ എയ്ഡഡ് സീറ്റുകൾ ഉള്ളതിനാലും എല്ലാ വിദ്യാർത്ഥികൾക്കും സീറ്റ് ഉറപ്പാകുമെന്ന് അധികൃതർ പറയുന്നു. സപ്ളിമെന്ററി അലോട്ട്മെന്റ് അവസാനിച്ച് 21ന് ശേഷം സീറ്റ് വർദ്ധിപ്പിക്കുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും.

കഴിഞ്ഞ വർഷം കൊമേഴ്സിനായിരുന്നു ഇടിയെങ്കിൽ ഇക്കുറി ഭൂരിഭാഗം കുട്ടികളും സയൻസ് വിഷയങ്ങൾക്കാണ് പരിഗണന കൊടുക്കുന്നത്. ഇവരാണ് പ്രധാനമായും വെട്ടിലായത്. രണ്ടാംഘട്ട അലോട്ട്മെന്റിലും ആഗ്രഹിച്ച സ്‌കൂളുകളിൽ പ്രവേശനം ലഭിക്കാതെ വന്നതോടെ വിദ്യാർത്ഥികൾ പലരും ആശങ്കയിലാണ്. പലർക്കും ഫീസ് മുടക്കി അൺ എയ്ഡഡ് സ്‌കൂളുകളിലോ മാനേജ്‌മെന്റ് സീറ്റുകളിലോ പ്രവേശനം നേടേണ്ടി വരും. ജില്ലയിൽ 21,885 സീറ്റുകളും അൺ എയ്ഡഡ് സീറ്റുകളും കാത്തിരിക്കുന്നത് പതിനായിരത്തിലേറെ വിദ്യാർത്ഥികളാണ്.


കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്ക് സീറ്റൊഴിവുണ്ടെങ്കിലും സയൻസ് വിഷയങ്ങളാണ് കൂടുതൽ പേരും ഓപ്ഷനുകളായി സമർപ്പിച്ചത്. പത്താം ക്ളാസ് പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ വർദ്ധനയും കോഴ്‌സുകൾ, സ്‌കൂളുകൾ എന്നിവ ലഭിക്കുന്നതിന് തടസമായി. അധിക സീറ്റുകൾ അനുവദിക്കാനുള്ള സാദ്ധ്യതയുണ്ട്

ടി.കെ.അനിൽകുമാർ (ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർ, കോട്ടയം)

പ്രവേശനം നടന്നത് : 13,631 സീറ്റുകളിൽ

അഡ്മിഷന് തടസം

 ഫുൾ എ പ്ലസ് ലഭിച്ചവരുടെ എണ്ണം മൂന്നു മടങ്ങായി വർദ്ധിച്ചു

 സയൻസ് വിഷയങ്ങൾക്ക് ഡിമാൻഡ് കൂടി

 കൂടുതൽ പേരും ഓപ്റ്റ് ചെയ്തത് നഗരത്തിലുള്ള സ്കൂളുകൾ