വൈക്കം : മഹാത്മഗാന്ധിയുടെ പാദസ്പർശനമേറ്റ വൈക്കം സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂൾ മുറ്റത്ത് ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡന്റ് വി.സി.കബീർ നയിക്കുന്ന ഗാന്ധി സ്മൃതിയാത്രയ്ക്ക് സ്റ്റുഡന്റ് പൊലീസ്, അദ്ധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നല്കി. ജാഥ ക്യാപ്റ്റനെ പ്രിൻസിപ്പൽ എ.ജ്യോതിയും, പ്രഥമാദ്ധ്യാപിക പി.ആർ. ബിജിയും ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, ഗാന്ധി ദർശൻ നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ജയപ്രകാശ്, പ്രിൻസിപ്പൽ ഷാജി.ടി.കുരുവിള, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മഞ്ജു എസ്.നായർ, ഇ.പി.ബീന, മിനി വി അപ്പുക്കുട്ടൻ, ആർ.ജെഫിൻ, എസ്.ശ്രീവിദ്യ, ഹീര രാജ്, കെ.പി.മഞ്ജു, പ്രീതി വി.പ്രഭ, പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ്, കൗൺസിലർമാരായ പ്രീത രാജേഷ്, രാധിക ശ്യം, ബി. രാജശേഖരൻ, ബിജിമോൾ, ബിന്ദു ഷാജി, കോൺഗ്രസ് നേതാക്കളായ പി.വി.വിവേക്, പി.എൻ.ബാബു, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോൻ തുടങ്ങിയവർ പങ്കെടുത്തു. ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി വിഷയത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികളായ അഭിരാമി ബാബുരാജ്, ആരോമൽ വിജയ്, അഞ്ജലി വി.കൃഷ്ണ എന്നിവരെ ഉപഹാരം നല്കി ആദരിച്ചു.