വൈക്കം : ഉദയനാപുരം ചാത്തൻകുടി ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചെറിയ കൃഷ്ണൻ നമ്പൂതിരി കൊടിയേ​റ്റി. മേൽശാന്തി സുധീഷ് വാസുദേവൻ നമ്പൂതിരി, മുരിങ്ങൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി , പുല്ലാട്ട് പ്രസാദ് രാമൻ ഭട്ടതിരി, പുത്തൻമഠത്തിൽ ചന്ദ്രൻ പോ​റ്റി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെയാണ് കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചത്. എല്ലാ ദിവസവും രാവിലെ 7ന് കലശാഭിഷേകം, വിശേഷാൽപൂജ, നവാഹ പാരായണവും എല്ലാ ദിവസവും രാവിലെ 8ന് ആറാട്ടും, 9.30 ന് ശ്രീഭൂതബലിയും നടക്കും. വൈകിട്ട് ദീപാരാധന , അത്താഴപൂജ, ശ്രീഭൂതബലി , 12 ന് രാവിലെ 11.30 ന് ഉത്സവബലി ദർശനം. 13 ന് രാവിലെ 10 ന് നവാഹപാരായണ സമർപ്പണം, വൈകിട്ട് 7ന് പൂജവയ്പ്. 14ന് മഹാനവമി, 15ന് വിജയദശമി. രാവിലെ 7.50ന് പൂജയെടുപ്പ്, വിദ്യാരംഭം, വൈകിട്ട് 6ന് ആറാട്ടെഴുന്നള്ളിപ്പ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.