കോട്ടയം : അഖില ഭാരത അയ്യപ്പ സേവാ സംഘം സംസ്ഥാന കൗൺസിൽ യോഗവും, സംസ്ഥാന സമിതിയിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സ്വീകരണവും നൽകി. അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പി.നരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കൃഷ്ണൻ നായർ, ട്രഷറർ സുരേഷ് അടിമാലി, ദേശീയ വൈ. പ്രസിഡന്റ് കൊയ്യം ജനാർദനൻ, കോട്ടയം ശാഖ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, സെക്രട്ടറി ജയകുമാർ തിരുനക്കര, ട്രഷറർ സുരേഷ് അംബികാഭവൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ഭാരത് ഹോസ്പിറ്റൽ ഉടമ ഡോ.വിനോദ് വിശ്വനാഥൻ നിർവഹിച്ചു.