കോട്ടയം : കൊവിഡ് മരണങ്ങൾ മറച്ചുവച്ചതും കൃത്യമായ കണക്കുകൾ പുറത്തുവിടാത്തതും ജനവഞ്ചനയാണെന്ന് കേരള കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് (ജേക്കബ് )സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ടി.എം.ജേക്കബ് മെമ്മോറിയൽ ഹാളിൽ നടന്ന ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി സംസ്ഥാന ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.സി. സെബാസ്റ്റ്യൻ, ഡെയ്സി ജേക്കബ്, ബാബു വലിയ വീടൻ, കെ.ആർ.ഗിരിജൻ തുടങ്ങിയവർ പ്രസംഗിച്ചു.