മുണ്ടക്കയം: കൊട്ടാരക്കര ദിണ്ഡിക്കൽ ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെയാണ് സംഭവം. പാതയോരത്ത് നിന്ന കാട്ട് മരമാണ് കടപുഴകി പാതയിലേയ്ക്ക് വീണത്. മരം വീണതിനെ തുടർന്ന് ഗതാഗതം രണ്ടര മണിക്കൂറോളം നേരം നിലച്ചു. കഴിഞ്ഞ ദിവസമുണ്ടായ പേമാരിയിൽ മേഖലയിൽ വ്യാപകമായി മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനെതുടർന്ന് പാതയോരത്ത് മരങ്ങൾ പലതും ഏതുനിമിഷവും കടപുഴകി വീഴാവുന്ന അവസ്ഥയിലാണ്. പീരുമേട്ടിൽ നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വൈദ്യുതി തൂണികൾ ഉൾപ്പെടെ നശിച്ചിട്ടുണ്ട്.