വാഴൂർ: സി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി കൊടുങ്ങൂരിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ഫണ്ട് സമാഹരണം ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിച്ചു. മണ്ഡലം അസി.സെക്രട്ടറി രാജൻ ചെറുകാപ്പള്ളിൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഒ.പി.എ സലാം, അഡ്വ. വി.ബി ബിനു, അഡ്വ. വി.കെ സന്തോഷ് കുമാർ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മോഹൻ ചേന്നംകുളം, മണ്ഡലം സെക്രട്ടറി അഡ്വ. എം.എ ഷാജി, ജില്ലാ കമ്മറ്റിയംഗങ്ങളായ രാജു തെക്കേക്കര, ഹേമലത പ്രേംസാഗർ, വി.കെ. കരുണാകരൻ, ജോസ് താന്നിക്കൽ, വാവച്ചൻ വാഴൂർ എന്നിവർ സംസാരിച്ചു. കൊടുങ്ങൂർ ടൗണിൽ പാലാ-കൊടുങ്ങൂർ റോഡിന് അഭിമുഖമായി മൂന്ന് നിലകളിലായാണ് മന്ദിരം നിർമ്മിക്കുന്നത്. ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും.
ചിത്രവിവരണം
സി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി കൊടുങ്ങൂരിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ഫണ്ട് സമാഹണം ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കുന്നു