kanam

കൊടുങ്ങൂർ : സ്വകാര്യവത്കരണം മുഖമുദ്ര‌യാക്കിയ കേന്ദ്ര സർക്കാർ രാജ്യത്തിന്റെ പൊതു സ്വത്തുക്കൾ വിറ്റഴിച്ച് സ്വകാര്യവത്ക്കരണത്തിന് ഒത്താശ ചെയ്യുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി കൊടുങ്ങൂരിൽ നിർമ്മിക്കുന്ന കെട്ടിട നിർമ്മാണ ഫണ്ട് ശേഖരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന വിലനിർണ്ണയാവകാശം സർക്കാരിൽ നിന്ന് എടുത്തുമാറ്റി സ്വകാര്യ കുത്തകകൾക്ക് അടിയറവച്ചു. ആഗോള തലത്തിൽ ക്രൂഡോയിലിന് വില താഴുമ്പോഴും ഇന്ത്യയിൽ ഇന്ധന വില കുത്തനെ ഉയർത്തുന്നു. കർഷക സമരങ്ങളെ അടിച്ചമർത്തി കാർഷിക മേഖലയെ നശിപ്പാക്കാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.