കോട്ടയം: മികച്ച ആശുപത്രികളുടെ മുൻനിരയിൽ കോട്ടയം മെഡിക്കൽ കോളേജിനെ എത്തിക്കാൻ നേതൃത്വം നൽകിയ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാറിനേയും മികച്ച വിജയം നേടിയ എച്ച്.ഡി.എസ് ജീവനക്കാരുടെ മക്കൾക്കും എച്ച്.ഡി.എസ് എംപ്ലോയിസ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. യൂണിയൻ പ്രസിഡന്റ് തോമസ് കല്ലാടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.സി അനിൽ, മുനിസിപ്പൽ കൗൺസിലർ സാബു മാത്യു, പഞ്ചായത്തംഗം ജസ്റ്റിൻ ജോസഫ്, വി.രാജേഷ്, ബെന്നി, സിജോ എന്നിവർ പ്രസംഗിച്ചു.