vaccine

കോട്ടയം : ജില്ലയിൽ കൊവിഡ് വാക്‌സിൻ ഒന്നാംഡോസ് സ്വീകരിക്കാത്ത 18 വയസിന് മുകളിലുള്ളവരുടെ വിവരങ്ങൾ ജില്ലാ ഭരണകൂടം ശേഖരിക്കുന്നു. വാക്‌സിൻ സ്വീകരിക്കാത്തവരുടെ വിവരങ്ങൾ ഇതിനോടൊപ്പമുള്ള https://bit.ly/ktm1stdoseduelist എന്ന ഗൂഗിൾ ഫോമിൽ സ്വന്തമായോ ആരോഗ്യ പ്രവർത്തകർക്കോ ആശാ-അങ്കണവാടി പ്രവർത്തകർക്കോ ജനപ്രതിനിധികൾക്കോ മറ്റു വ്യക്തികൾക്കോ പൂരിപ്പിച്ചുനൽകാം. വാക്‌സിൻ സ്വീകരിക്കാത്തവരെ ജില്ലാ ആരോഗ്യ വകുപ്പിൽ നിന്ന് ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരിച്ച് വാക്‌സിൻ എടുക്കാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ജില്ലയിൽ 98.5 ശതമാനം പേർ ഇതിനോടകം ഒന്നാം ഡോസ് സ്വീകരിച്ചു.