പാലാ: ജനങ്ങൾ റോഡിന്റെ സംരക്ഷകരായി മാറണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മേലുകാവ് ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേല്കാവ് ഇലവീഴാപൂഞ്ചിറ റോഡ് ടൂറിസം വികസനത്തിന് ഗുണകരമാകുമെന്നും മന്ത്രി അഭിപ്രായപെട്ടു. ഓൺലൈനിലുടെയായിരുന്നു ഉദ്ഘാടനം.

മേലുകാവ് റവ.ഹെന്ററി ബേക്കർ ജൂണിയർ മെമ്മോറിയൽ പാരഷ് ഹാളിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് വി എസ് ഫ്രാൻസിസ്, പഞ്ചായത്ത് പ്രസിഡന്റ് ടി ജെ ബെഞ്ചമിൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, മേലുകാവ് പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രസന്ന സോമൻ, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫെർണാണ്ടസ്, ഷീബാമോൾ ജോസഫ്, ഷൈനി ബേബി, അനൂപ് കെ കുമാർ, റ്റി സി ഷാജി, സണ്ണി മാത്യു, ജോയി സ്‌കറിയ, ജെയിംസ് മാത്യു തെക്കേൽ, ബിജു ജോസഫ്, അരുൺദേവ്, റവ. ജോണി ജോസഫ്, ഫാ ജോർജ് കാരംവേലിൽ, പി എസ് ഷാജി, ബിനു കെ എസ്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ റ്റി കെ സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.