പാലാ: കേരള കോൺ.(എം) 58 ാം ജന്മദിനത്തോട് അനുബന്ധിച്ച് പാലാ നിയോജകമണ്ഡലത്തിലുടനീളം പതാകദിനാചരണവും ജന്മദിന സമ്മേളനവും നടത്തി.കെ.എം.മാണിക്ക് സ്മരണാഞ്ജലികൾ അർപ്പിച്ചും നിയോജകമണ്ഡലത്തിലെ 250ൽ പരം കേന്ദ്രങ്ങളിൽ പാർട്ടി പതാകകൾ ഉയർത്തിയും മധുരം വിളമ്പിയുമാണ് പതാകദിനാചരണം നടത്തിയത്. യൂത്ത് ഫ്രണ്ട്, വനിതാ കോൺഗ്രസ്, ട്രേഡ് യൂണിയനുകൾ എന്നിവയുടെ നേതൃത്വത്തിലും ജന്മദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. 5000 ൽ പരം പ്രവർത്തകർ പരിപാടികളിൽ പങ്കാളികളായി.
പാലാ കൊട്ടാരമറ്റത്ത് ചുവപ്പും വെള്ളയും കലർന്ന ദ്വിവർണ്ണ പതാക പ്രസിഡന്റ് ഫിലിപ്പ് കുഴികുളം ഉയർത്തി പാലാ നിയോജക മണ്ഡലം തല പതാകദിനം ഉദ്ഘാടനം ചെയ്തു. ആന്റോപടിഞ്ഞാറേക്കര , തോമസ് ആന്റണി, ബൈജു കൊല്ലം പമ്പിൽ, ജയ്‌സൺമാന്തോട്ടം, ജോസ് കുട്ടി പൂവേലി,ബിജു പാലുപടവിൽ, , സുനിൽ പയ്യപ്പിള്ളി എന്നിവർ നേതൃത്വം നൽകി. വിവിധ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളും പ്രാദേശിക നേതാക്കളും പരിപാടികൾക്ക് നേതൃത്വം നൽകി. പാലാ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ വാർഡുകളിൽ നടത്തിയ ജന്മദിന സമ്മേളനം നഗരസഭാ ചെയർമാൻ ആന്റോ ജോസ് ഉദ്ഘാടനം ചെയ്തു. കരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പതാകദിനാചരണം പഞ്ചായത്ത് പ്രസിഡന്റേ മഞ്ചു ബിജു വലവൂരിൽ ഉദ്ഘാടനം ചെയ്തു. കൊഴുവനാലിൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ടിങ്കിൾ രാജ് ഉദ്ഘാടനം ചെയ്തു. അഡ്വ.ജയ്‌മോൻ പരിപ്പീറ്റത്തോട്ട് അദ്ധ്യക്ഷത വഹിച്ചു. മുത്താലിയിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ് ഉദ്ഘാടനം ചെയ്തു.ടോബിൻ കണ്ടനാട്ട് അദ്ധ്യക്ഷത വഹിച്ചു.
രാമപുരത്ത് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ ഉദ്ഘാടനം ചെയ്തു. സണ്ണി പൊരുന്നകോട്ട് അദ്ധ്യക്ഷത വഹിച്ചു.