കുമരകം: മെത്രാൻ കായൽ പാടത്തിന്റെ കിഴക്കേപുറം ബണ്ടിൽ മട വീഴ്ചയുണ്ടായി. ഇന്നലെ പുലർച്ചെയാണ് ബണ്ടിന്റെ മദ്ധ്യഭാഗത്ത് മടവീണത്. പുഞ്ച കൃഷിക്കായി വെള്ളം വറ്റിച്ച് ഉഴവ് ആരംഭിക്കാൻ യന്ത്രങ്ങൾ ഇറക്കിയ സാഹചര്യത്തിൽ ബണ്ട് പുനസ്ഥാപിക്കാൻ കർഷകർ ശ്രമം ആരംഭിച്ചു. അടുത്ത വർഷ കൃഷിയും കൂടി മുന്നിൽ കണ്ട് ലക്ഷങ്ങൾ മുടക്കി സമീപകാലത്ത് പുറംബണ്ട് നിർമ്മിച്ചിരുന്നു. കിഴക്കേ പുറം ബണ്ടിലും മടവീഴ്ച ഉണ്ടായിരുന്നു. സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ ഇത്തവണ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്ന് കർഷകർ പറഞ്ഞു.