പൈക:ശ്രീചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 13,14,15 തിയതികളിൽ നടക്കും.ക്ഷേത്രം മേൽശാന്തി സുനിൽശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.പ്രസിഡന്റ് എം.എൻ.ഷാജി മുകളേൽ, സെക്രട്ടറി കെ.എസ്.അജി കീന്തനാനിയിൽ എന്നിവർ നേതൃത്വം നൽകും.13ന് ദുർഗ്ഗാഷ്ഠമി രാവിലെ 7ന് സരസ്വതിപൂജ, 7.30 വിശേഷാൽപൂജ, വൈകിട്ട് 6ന് പൂജവെയ്പ്പ്, 6.45 ദീപാരാധന, 7ന് ഭജന. 14ന് മഹാനവമി, രാവിലെ 7ന് സരസ്വതിപൂജ, രാത്രി 7ന് ഭജന.15ന് വിജയദശമി, രാവിലെ 6.30ന് സരസ്വതിപൂജ,7.30ന് പൂജയെടുപ്പ്,വിശേഷാൽപൂജ. 8ന് വിദ്യാരംഭം. ഓണിയപ്പുലത്ത് ഇല്ലത്ത് സാവിത്രിതമ്പാട്ടി ടീച്ചർ മുഖ്യകാർമ്മികത്വം വഹിക്കും.9ന് പ്രസാദവിതരണം.വൈകിട്ട് 6.45 ദീപാരാധന,7ന് ഭഗവൽസേവ,മംഗളാരതി.