ചിറക്കടവ്: ഗാന്ധിജയന്തി ദിനത്തിൽ കൈത്തറിയെക്കുറിച്ച് കവിതയെഴുതി ആലപിച്ച് മന്ത്രിയുടെ പ്രശംസ നേടിയ വി.വി.രാധാമണിയെ എന്റെ നാട് ചിറക്കടവ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ ചെറുവള്ളി ഖാദി കേന്ദ്രത്തിലെത്തി ആദരിച്ചു. കാഴ്ച പരിമിതിയുള്ള രാധാമണി ഇവിടെ 24 വർഷമായി നൂൽനൂൽപ്പ് തൊഴിലാളിയാണ്. ഗാന്ധിജയന്തി ആഘോഷഭാഗമായി അവതരിപ്പിച്ച കവിത സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മന്ത്രി പി.രാജീവിന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം രാധാമണിയെ ഫോണിൽ വിളിച്ച് അനുമോദിച്ചിരുന്നു. ഫെയ്‌സ്ബുക്ക് കൂട്ടായ്മക്ക് വേണ്ടി നോജ് പൊൻകുന്നം, സി.ജെ.മുരളീധരൻ, പ്രകാശ് കാരിയിൽ, സൂരജ് തൂണുങ്കൽ, ആനന്ദ് ജി.നായർ, പി.എസ്.ബിജു, അനൂപ്, സിബി എന്നിവർ പങ്കെടുത്തു.