കൂരാലി: എലിക്കുളം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ് (ഡി.സി.പി.), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്, ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിലേതെങ്കിലും ജയിച്ചിരിക്കണം. 2021 ജനുവരി ഒന്നിന് 18നും 30നും മധ്യേ പ്രായമുള്ളവർക്കാണ് അർഹത. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് ലഭിക്കും. അപേക്ഷയും ബയോഡേറ്റയും യോഗ്യത തെളിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 22ന് വൈകിട്ട് 5ന് മുൻപ് പഞ്ചായത്ത് ഓഫീസിൽ നൽകണം. അപേക്ഷ നൽകുന്നവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 25ന് രാവിലെ 11.30ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിനെത്തണം.