മുക്കൂട്ടുതറ: തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 13ന് വൈകിട്ട് 5.30ന് പൂജവയ്പ്പും 14ന് രാവിലെ 8.30 മുതൽ സമൂഹ വിദ്യാഗോപാല മന്ത്രാർച്ചനയും നടക്കും. 15ന് രാവിലെ ഏഴിന് വിദ്യാരംഭം. 8.30ന് മുരളീദാസ് പാലയ്ക്കൽതടത്തിലിന്റെ ഗാനാർച്ചന. ചടങ്ങുകൾക്ക് മേൽശാന്തി പ്രശാന്ത് കെ.നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.