മുണ്ടക്കയം: കോരുത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡ് പനക്കച്ചിറയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പുരുഷ സ്വയംസഹായ സംഘം തത്വമസിയുടെ നേതൃത്വത്തിൽ ആദരിച്ചു. സംഘം പ്രസിഡന്റ് സിജോ സി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.പ്രമീളാദേവി കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നയിച്ചു. സംഘം സെക്രട്ടറി ശ്രീജിത്ത്, കെ.എസ് ബിനു എന്നിവർ നേതൃത്വം നൽകി.