മുണ്ടക്കയം: എ.ഐ.വൈ.എഫ് മണ്ഡലം സമ്മേളനം മുണ്ടക്കയത്ത് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു.രക്തസാക്ഷി പ്രമേയം തേജസ്സും, അനുശോചന പ്രമേയം അഭിജിത്തും അവതരിപ്പിച്ചു. പൂർവകാല നേതൃസംഗമം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഒ.പി.എ സലാമും, യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശുഭേഷ് സുധാകരനും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായവരെ സി.പി.ഐ ജില്ലാ എക്സി.അംഗം.കെ.ടി പ്രമദും ആദരിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.എൻ ജെ കുര്യാക്കോസ്, എ.ഐ.വൈ എഫ് മണ്ഡലം സെകട്ടറി സനീഷ് പുതുപറമ്പിൽ, എ.ഐ.വൈ എഫ് സംസ്ഥാന കമ്മറ്റി അംഗം ശരത് മണിമല, ടി.കെ ശിവൻ, കെ.സി കുമാരൻ, അബ്ദുൾ ഹാരീസ്, റ്റി പ്രസാദ്,മഞ്ജു സന്തോഷ്, ശാന്താ ഗോപലകൃഷ്ണൻ, കിരൺ രാജ്, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻ്റ് മനോജ് ജോസഫ്, സെക്രട്ടറി പി.പ്രദീപ് എന്നിവർ പ്രസംഗിച്ചു.