sukanya

പാലാ : പത്ത് വയസിൽ താഴെ പ്രായമുള്ള മുഴുവൻ പെൺകുട്ടികളെയും സുകന്യസമൃദ്ധി പദ്ധതിയിൽ ചേർക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ ബുധനാഴ്ച വരെ പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ മേള നടത്തും. ഒരു കുടുംബത്തിലെ 2 പെൺകുട്ടികൾക്ക് പദ്ധതിയിൽ ചേരാം. വിവാഹ സമയത്ത് ഉയർന്ന പലിശ സഹിതം മുഴുവൻ പണവും പിൻവലിക്കാം. ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി , രക്ഷകർത്താവിന്റെ 2 ഫോട്ടോ, ആധാർ കാർഡ് കോപ്പി, 250 രൂപ എന്നിവ കൊണ്ടുവരണം. ആൺകുട്ടികൾക്കായി ആകർഷകമായ പലിശ നിരക്ക് ലഭിക്കുന്ന പബ്ലിക് പ്രോവിഡന്റ് ഫണ്ടിലും ചേരാൻ സൗകര്യമൊരുക്കും. ഫോൺ : 04822 212239