ചങ്ങനാശേരി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി ചങ്ങനാശേരി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനക്ഷമതാ പരിശോധന 13,16,20 തീയതികളിലായി നടത്തും. വാകത്താനം, കുറിച്ചി, മാടപ്പള്ളി, വാഴപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്തുകളിലെ വാഹനങ്ങള്‍ 13ന് രാവിലെ 9.30ന് തെങ്ങണാ ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടിലും വാഴൂര്‍, കങ്ങഴ, വെള്ളാവൂര്‍, നെടുംകുന്നം, കറുകച്ചാല്‍ പഞ്ചായത്തുകളിലെ വാഹനങ്ങള്‍ 16 ന് രാവിലെ 9.30ന് കങ്ങഴ ബസേലിയോസ് സ്‌കൂള്‍ ഗ്രൗണ്ടിലും മുനിസിപ്പാലിറ്റി പരിധിയിലുള്ള വാഹനങ്ങള്‍ 20ന് രാവിലെ 9.30ന് പാലാത്ര ബൈപ്പാസിലും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഉപയോഗക്ഷമമാക്കി ഹാജരാകണമെന്ന് ചങ്ങനാശേരി ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു