aana

ആർപ്പൂക്കര : എസ്.എൻ.ഡി.പി യോഗം 35-ാം നമ്പർ ശാഖാ വക ശ്രീഷണ്മുഖ വിലാസംക്ഷേത്രത്തിന്റെ പുനർനിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നിർമ്മിച്ച ആനപ്പന്തലിന്റെയും, ചുറ്റുമതിലിന്റെയും സമർപ്പണവും ഗ്രന്ഥശാലയുടെ ഉദ്ഘാടനവും നടത്തി. യൂണിയൻ പ്രസിഡന്റ് എം.മധു ആനപ്പന്തൽ സമർപ്പണം നടത്തി. ചുറ്റുമതിൽ സമർപ്പണവും, ടി.കെ.മാധവൻ ഗ്രന്ഥശാലയുടെ ഉദ്ഘാടനവും യൂണിയൻ സെക്രട്ടറി ആർ.രാജീവ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.പി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ പി.അനിൽകുമാർ, വി.വി.സാബു, കെ.ഐ. സരസമ്മ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എം.വി.കുഞ്ഞുമോൻ സ്വാഗതവും, വൈസ് പ്രസിഡന്റ് സി.കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.