കുമരകം : എസ്.എൻ.ഡി.പി യോഗം കുമരകം കിഴക്ക് 153-ാം നമ്പർ ശാഖാ ഗുരുമന്ദിരത്തിന്റെ 43-ാമത് പ്രതിഷ്ഠാ വാർഷികം ആചരിച്ചു. എം.എൻ ഗോപാലൻ തന്ത്രി, ജനാർദ്ദനൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.ആർ ഷിബു പതാക ഉയർത്തി. എം.എസ് സുമോദ് ചെങ്ങളം മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എം.എൻ ശശിധരൻ, വൈസ് പ്രസിഡന്റ് കെ.ആർ അനിഷ്, യൂണിയൻ കമ്മറ്റിയംഗം സി.പി ബാലസുബ്രഹ്മണ്യൻ, ശാഖയുടെ നിയുക്ത ഭാരവാഹികളായ ജയപ്രകാശ് എം.കെ അറത്തറ, വിജയപ്പൻ വേലിയ്ക്കകം, നിയുക്ത യൂണിയൻ കമ്മറ്റി അംഗം പി.എ സുരേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.