കോട്ടയം : കൊവിഡ് പ്രതിസന്ധിയ്ക്കിടയിൽ ഉയർത്തെഴുന്നേൽക്കാൻ ബുദ്ധിമുട്ടുന്ന നിർമ്മാണമേഖലയ്ക്ക് സിമന്റ്, കമ്പി വിലവർദ്ധനവ് തിരിച്ചടിയാണെന്ന് ലെൻസ്‌ഫെഡ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. കൊവിഡ് അതിവ്യാപനത്തിന് ശേഷം നിർമ്മാണ വസ്തുക്കളുടെ വില പഴയ നിലവാരത്തിലേക്ക് എത്തുന്ന സമയത്താണ് ഇപ്പോൾ ഉണ്ടായിട്ടുള്ള അന്യായ വർദ്ധനവിന് യാതൊരു ന്യായീകരണവും കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വില വർദ്ധനവ് പിൻവലിക്കാൻ സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും ,അടിക്കടി ഇപ്രകാരമുള്ള വിലവർദ്ധനവ് ഉണ്ടാകാതെ റഗുലേറ്ററി കമ്മിഷനെ നിയമിക്കണമെന്നും ലെൻസ്‌ഫെഡ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബി.വിജയകുമാർ, ജില്ലാ സെക്രട്ടറി കെ.എൻ.പ്രദീപ് കുമാർ, ട്രഷറർ ടി.സി ബൈജു എന്നിവർ പങ്കെടുത്തു.