കോട്ടയം : കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരള ചിക്കൻ ഔട്ട്ലെറ്റ് നെടുംകുന്നത്ത് ആരംഭിച്ചു. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 18-ാമത് ഔട്ട്ലെറ്റാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജെ.ബീന അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി ആദ്യവില്പന നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അഭിലാഷ് ദിവാകർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്. സുജിത്ത്, ഡി.പി.എം. അനൂപ് ചന്ദ്രൻ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മാന്തുരുത്തി കൃപാ കുടുംബശ്രീ യൂണിറ്റിലെ വീണാ ജോസഫാണ് സംരംഭക.