കോട്ടയം : സി.പി.എം അയ്മനം ലോക്കൽ സമ്മേളനത്തിന്റെ പ്രചരണാർത്ഥം കരീമഠം സി പി എം വെസ്റ്റ് ,ഈസ്റ്റ് ,ബ്രാഞ്ച് കമ്മിറ്റികൾ ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു, കേരള സ്റ്റേറ്റ് അഗ്രികൾച്ചർ ടെക്‌നിക്കൽ സ്റ്റാഫ് യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ കരീമഠം യു.പി.സ്കൂൾ വൃത്തിയാക്കി. സി.പി.എം അയ്മനം സി.ഐ.ടി.യു കോ-ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറി ബിജോഷ് ഉദ്ഘാടനം ചെയ്തു. രമ്യ ബിന്ദീഷ് ,ബിബിൻ, അനിൽ , രതീഷ് കെ വാസു, ദിവ്യ, ജോബി ,അഖിലേഷ് , സുനിൽ കുമാർ, ബിനീഷ് ,ജിജോ, ധനീഷ് തുടങ്ങിയവർ പങ്കെടുത്തു.