പാലാ : കേരള ഫെഡറേഷൻ ഫോർ ദി കെയർ ഓഫ് മെന്റലി ഡിസബിൽഡ് ന്റെയും, വേൾഡ് അസോസിയേഷൻ ഫോർ സൈക്കോസോഷ്യൽ റീഹാബിലിറ്റേഷന്റെയും, നാഷണൽ അലിയൻസ് ഫോർ മെന്റൽ ഹെൽത്തിന്റെയും പാലാ ജനമൈത്രി പൊലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മരിയാസദനിൽ ലോക മാനസികാരോഗ്യദിനാഘോഷം നടത്തി.
ഡബ്ല്യൂ എ പി ആർ വൈസ് പ്രസിഡന്റ് ഡോ. വി.കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല പുഷ്പഗിരി കോളേജ് മനോരോഗ വിഭാഗം മേധാവി ഡോ. റോയി എബ്രഹാം കള്ളിവയലിൽ മുഖ്യപ്രഭാഷണം നൽകി. എ.എസ്.ഐ. സുദേവ്, സന്തോഷ് മരിയസദനം, പാലാ റൊട്ടറി ക്ലബ് വൈസ് പ്രസിഡന്റ് സന്തോഷ് മാട്ടയിൽ, നഗരസഭാ കൌൺസിലർ ബൈജു കൊല്ലംപറമ്പിൽ, പാലാ ബ്രില്ലിന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസ്, പ്രസിഡന്റ് ടോമി ദിവ്യരക്ഷാലയം, വി സി രാജു, നിഖിൽ സെബാസ്റ്റ്യൻ മിനി സന്തോഷ്, സോഷ്യൽ വർക്കേഴ്‌സ് ,നഴ്‌സസ് മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സാമൂഹ്യ സേവനരംഗത്തെ നേട്ടങ്ങൾക്ക് പാല കെയർ ഹോംസ് ഡയറക്ടർ ഫാ. ജോർജ് എൻ സി പി യെയും, ഡോ. ഫാ. തോമസ് മതിലകത്തെയും ആദരിച്ചു.