മരങ്ങാട്ടുപിള്ളി: കരിങ്ങോഴക്കൽ പരേതനായ കെ.എം. ചാണ്ടിയുടെ മകൻ കെ.സി. തോമസ് (തോമസുകുട്ടി-60, റിട്ട. ഉദ്യോഗസ്ഥൻ, കേരള ടെക്സ്റ്റൈയിൽസ് കോർപറേഷൻ, കോട്ടയം) നിര്യാതനായി. മുൻ മന്ത്രി പരേതനായ കെ.എം. മാണിയുടെ സഹോദര പുത്രനാണ്. ഭാര്യ: ജെസി അതിരമ്പുഴ ആലഞ്ചേരിൽ കുടുംബാംഗം. മക്കൾ: അജയ് തോമസ് (എൻജിനിയർ, മുംബായ്), താരാ തോമസ്, മീരാ തോമസ് (കെ.പി.എം.ജി., കൊച്ചി). സംസ്കാരം ഇന്ന് 2.30ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസീസ് അസീസി പള്ളി സെമിത്തേരിയിൽ.