മരങ്ങാട്ടുപിള്ളി: സ്വാതന്ത്ര്യസമരസേനാനിയും റിട്ട. നേവി ഉദ്യോഗസ്ഥനുമായ മണ്ണക്കനാട് വേണാട്ടുമ്യാലിൽ വി.എൽ. ലൂക്കാ (കുഞ്ഞൂഞ്ഞ്-97) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ ലൂക്ക് കുറിച്ചിത്താനം താമരക്കാട്ട് മരങ്ങാട്ടുമ്യാലിൽ കുടുംബാംഗം. മക്കൾ: ക്ളാരമ്മ, മോളി, ആൻസി, പരേതനായ ജോയി. മരുമക്കൾ: ഡി. ജോൺ (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ, കസ്റ്റംസ് ആന്റ് സെൻട്രൽ എക്സൈസ്), ജോയി കുര്യൻ (ബിസിനസ്), സിറിയക് എൻ. സ്കറിയ (റിട്ട. ഡെപ്യൂട്ടി മാനേജർ എസ്.ബി.ഐ), ലീലാ ജോയി. സംസ്കാരം നാളെ 10.30ന് മണ്ണക്കനാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.