sandal

കോട്ടയം: ലോകത്തിൽ തന്നെ ഏറ്റവും ഗുണമേന്മയുള്ളതും സുഗന്ധവാഹിയുമായ മറയൂർ ചന്ദനത്തൈകൾ ഇനി അയൽസംസ്ഥാനങ്ങളിലും വളരും. ഇതിനായി ​മ​റ​യൂ​ർ​ ​റേ​ഞ്ചി​ന്റെ​ ​കീ​ഴി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​ച​ന്ദ​ന​മ​ര​ങ്ങ​ളു​ള്ള​ ​നാ​ച്ചി​വ​യ​ൽ​ ​ഫോ​റ​സ്‌റ്റ് ​സ്‌റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​നി​ന്ന് വിത്തുകൾ ശേഖരിച്ചുതുടങ്ങി. ഇ​ങ്ങ​നെ​ ​ശേ​ഖ​രി​ക്കു​ന്ന​ ​വി​ത്തു​ക​ൾ​ ​ ത​മി​ഴ്‌​നാ​ട്,​ ​ക​ർ​ണാ​ട​ക,​ ​ആ​ന്ധ്ര​ ​​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​വ​നം​ ​വ​കു​പ്പി​നും​ ​റി​സർ​ച്ച് ​സെ​ന്റു​ക​ൾ​ക്കും വിതരണം ചെയ്യും. കൂടാതെ, മുൻകൂർ പണം അടച്ചാൽ ആവശ്യക്കാർക്ക് വിത്ത് നൽകുകയും ചെയ്യും.

സെ​പ്‌തം​ബ​ർ​ ​മു​ത​ൽ​ ​ഡി​സം​ബ​ർ​ ​വ​രെയു​ള്ള​ ​മാ​സ​ങ്ങ​ളി​ലാ​ണ് ​മ​റ​യൂ​രി​ലെ​ ​മൂ​ന്ന് ​ച​ന്ദ​ന​ ​റി​സ​ർ​വു​ക​ളി​ൽ​ ​നി​ന്ന് ​വി​ത്തു​ക​ൾ​ ​ശേ​ഖ​രി​ക്കു​ന്ന​ത്.​ ​

മ​റ​യൂ​ർ​ ​കാ​ടു​ക​ളി​ലെ​ ​ച​ന്ദ​ന​ ​മ​ര​ങ്ങ​ളു​ടെ​ ​ചു​വ​ടു​ക​ളി​ൽ​ ​നി​ന്ന് ​തൊ​ഴി​ലാ​ളി​ക​ളെ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ പ​ഴ​ങ്ങ​ൾ​ ​പെറുക്കിയെടുക്കുന്നത്.​

​ക​ടും​ ​നീ​ല​ ​നി​റ​ത്തി​ലു​ള്ള​ ​ചെ​റു​പ​ഴ​ങ്ങ​ൾ​ ​താ​നേ​ വീ​ണ് ​ഉ​ണ​ങ്ങി​ കി​ട​ക്കു​ന്ന​താ​ണ് ​ജീ​വ​ന​ക്കാ​രെ​ ​ഉ​പ​യോ​ഗി​ച്ച് ​വ​നം​ ​വ​കു​പ്പ് ​ശേ​ഖ​രി​ക്കു​ന്ന​ത്.​ ​

കേ​ര​ള​ത്തി​ലേതിന് ​സ​മാ​ന ​കാ​ലാ​വ​സ്ഥ​യു​ള്ള​ ​മ​റ്റ്​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ കാടുകളിലും​ ​ച​ന്ദ​നമരം വച്ചുപിടിപ്പിക്കുകയാണ് ​ലക്ഷ്യം. മ​റ​യൂ​ർ​ ​ച​ന്ദ​ന​ ​വ​ന​ത്തി​ൽ​​ നി​ന്ന് ​ശേ​ഖ​രി​ക്കു​ന്ന​ ​ച​ന്ദ​ന​ ​വി​ത്തി​ന് ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ല​ഭി​ച്ച​തി​നേ​ക്കാ​ൾ​ ​ഇ​ര​ട്ടി​യി​ല​ധി​കം​ ​വി​ല​ കിട്ടുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ​കി​ലോ​യ്ക്ക് ​​ 2,​​000​ ​രൂ​പ​യാ​ണ് വില.​ ​​ശേ​ഖ​രി​ക്കു​ന്ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​കി​ലോ​യ്ക്ക് 400​ ​രൂ​പ​ ലഭിക്കും. ​വ​നം ​സം​ര​ക്ഷ​ണ​ ​

സ​മി​തി​ക്ക് 300​ ​രൂ​പ​യും​ ​ല​ഭി​ക്കും.​ 1300​ ​രൂ​പ​ ​വ​ന​ ​വി​ക​സ​ന​ ​ഫ​ണ്ടി​ലേ​ക്ക് ​മാ​റ്റാനുമാണ് തീരുമാനം.

വ​ന​സം​ര​ക്ഷ​ണ​ ​സ​മി​തി​യി​ലെ​ ​തി​ര​ഞ്ഞെ​ടുക്കപ്പെട്ട ​സ്ത്രീ​ക​ളാ​ണ് ​ച​ന്ദ​ന​ ​വി​ത്ത് ​ശേ​ഖ​രി​ക്കു​ക. ​ ​മു​ൻ​കാ​ല​ങ്ങ​ളി​ൽ​ ​വ​ന​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ക​ൾ​ ​വ​ഴി​ ​ശേ​ഖ​രി​ക്കു​ന്ന​ വിത്തുകൾ ​നേ​രി​ട്ട് ​വി​ൽ​പ​ന​ ​ന​ട​ത്തിയിരുന്നു. ഇ​ത്ത​വ​ണ​ ​വ​നം​ ​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ശു​ദ്ധീ​ക​രി​ച്ച് ​വൃ​ത്തി​യാ​ക്കി​യാ​ണ് ​വിത്തുകൾ വി​ൽ​പ്പ​ന​ ​ന​ട​ത്തു​ന്ന​ത്.​ ​വ​ന​വി​ക​സ​ന​ ​സ​മി​തി​യു​ടെ​ ​നി​യ​ന്ത്ര​ണ​ത്തി​ൽ​ ​വ​ന​ സം​ര​ക്ഷ​ണ​ ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​വി​ത്ത് ​ശേ​ഖ​രണം. ​വ​ന​വി​ക​സ​ന​ ​സ​മി​തി​യു​ടെ​ ​പേ​രി​ൽ​ ​ആ​രം​ഭി​ച്ച​ ​അ​ക്കൗ​ണ്ടി​ൽ​ ​തു​ക​ ​അ​ട​ച്ച് ​അ​പേ​ക്ഷ​ ​ന​ൽ​കി​യാ​ൽ​ ​ആ​ർ​ക്കും​ ​വി​ത്ത് ​ല​ഭി​ക്കുമെന്ന് മറയൂർ ഡി.എഫ്.ഒ പറഞ്ഞു.