ചങ്ങനാശേരി: റബർ ബോർഡിന്റെ ചങ്ങനാശേരി റീജിയണൽ ഓഫീസിനു കീഴിൽ അമയന്നൂർ ആർ.പി. എസ്സിൽ പ്രവർത്തിക്കുന്ന റബർടാപ്പിംഗ് പരിശീലന കേന്ദ്രത്തിൽ അടുത്ത ബാച്ച് 18ന് ആരംഭിക്കും. 25 ദിവസമാണ് പരിശീലന പരിപാടി. 10 ദിവസം സ്വന്തമായി കണ്ടെത്തുന്ന തോട്ടത്തിലും 5 ദിവസം പരിശീലന കേന്ദ്രത്തിൽ പഠനാനന്തര മൂല്യനിർണ്ണയവുമായാണ് നടത്തുന്നത്. പരിശീലനം സൗജന്യമാണ്. സ്വന്തമായി ടാപ്പുചെയ്യാൻ ആഗ്രഹിക്കുന്ന റബർ കർഷകർക്കും പങ്കെടുക്കാം. താൽപ്പര്യമുള്ളവർ 13ന് രാവിലെ 9ന് തിരിച്ചറിയൽ രേഖകളുമായി എത്തണമെന്ന് ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മിഷണർ അറിയിച്ചു. ഫോൺ : 04812961532, 9495366202.