ചങ്ങനാശേരി: ഇത്തിത്താനം ചാലച്ചിറ കുടുംബക്ഷേമ ഉപകേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി നാഷണൽ ഹെൽത്ത് മിഷൻ മുൻകൈയെടുത്ത് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ അറിയിച്ചു. വെൽനെസ്സ് സെന്ററായി ഉയർത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഇത്തിത്താനം വികസനസമിതി മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും പരാതി നൽകിയിരുന്നു.