പാലാ.: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ യൂണിയൻ പ്രാർത്ഥനാഹാളിൽ വിജയദശമി ദിനചടങ്ങുകൾ നടത്തും. കോട്ടയം എ.ബി പ്രസാദ്കുമാർ നേതൃത്വം നൽകും.15ന് രാവിലെ 9ന് പ്രാരംഭ ചടങ്ങുകൾ, 9.30ന് ദീപ പ്രോജ്വലനം യൂണിയൻ കൺവീനർ എം.പി.സെൻ നിർവഹിക്കും. 10ന് മഹാഗുരുപൂജായജ്ഞം, 11ന് ശാരദാ മന്ത്രാർച്ചനായജ്ഞം,12.15ന് നടക്കുന്ന വിദ്യാരംഭ സമ്മേളനം
യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ ഗോപിക ഉദയൻ,ഡോ.ആരതി രാജൻ,രാകേന്ദു സജി എന്നിവരെ സമ്മേളനത്തിൽ ആദരിക്കും.1ന് പൂജാസമർപ്പണവും പ്രസാദ വിതരണവും. പൂജവയ്ക്കുവാൻ താല്പര്യമുള്ളവർ 13ന് വൈകുന്നേരം 4.30 ന് യൂണിയൻ ഹാളിൽ എത്തിച്ചേരണം. ഗുരുപൂജയിലും ശാരദാമന്ത്രാർച്ചനയിലും പങ്കെടുക്കുന്നവർ തൂശനില 3 നിലവിളക്ക് 1 പുഷ്പങ്ങൾ എന്നിവ കൊണ്ടുവരണം. പൂജാദ്രവ്യങ്ങൾ യൂണിയൻ ഹാളിൽ നിന്നും ലഭിക്കും.