കോട്ടയം: പെട്രോൾ ഡീസൽ പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.കെ.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ഐ കുഞ്ഞമ്മൻ,ടി. സി ബിനോയി,ബി. രാമചന്ദ്രൻ, എൻ.കെ.രാധാക്രുഷ്ണൻ, എൻ.എൻ വിനോദ്, എബി കുന്നേപ്പറമ്പിൽ, ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.