കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നടത്തുന്ന പാൻ ഇന്ത്യ നിയമബോധവത്കരണ കാമ്പയിന്റെ ഭാഗമായി പ്രമുഖവ്യക്തികൾ വിദ്യാർത്ഥികളുമായി ഓൺലൈനിൽ സംവദിക്കുന്ന പരിപാടി ഇന്ന് ആരംഭിക്കും. 2.30ന് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി സി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി വിദ്യാർത്ഥികളുമായി സംവദിക്കും. നാളെ ഉച്ചകഴിഞ്ഞ് 2.30ന് ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി വിദ്യാർത്ഥികളുമായി സംവദിക്കും. കുട്ടികളുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ അഡ്വ. എം. അർച്ചന നായർ, അഡ്വ. അനഘ സന്തോഷ് എന്നിവർ ക്ലാസെടുക്കും.