പൊൻകുന്നം: തുടർച്ചയായി രണ്ടാം വർഷവും സ്ത്രീകൾ ആചാര്യസ്ഥാനം വഹിച്ച പുതിയകാവിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് സമാപിക്കും.

ചിറക്കടവ് ഉല്ലാസ് വില്ലയിൽ രാധാകുമാരിയും ചിറക്കടവ് പടിപ്പുരയ്ക്കൽ പുഷ്പ എസ്.നായരുമാണ് യജ്ഞത്തിലെ ആചാര്യർ. ഇവർ ഇരുവരും ചേർന്ന് പുതിയകാവിൽ നടത്തുന്ന രണ്ടാമത്തെ സപ്താഹമാണിത്. ക്ഷേത്രത്തിൽ താമസിച്ചാണ് ഇവർ സപ്താഹം പൂർത്തിയാക്കുന്നത്.

രാധാകുമാരിയും പുഷ്പയും ഭാഗവതസപ്താഹവും ദേവീഭാഗവത നവാഹവും വിവിധ ക്ഷേത്രങ്ങളിൽ നടത്തിയിട്ടുണ്ട്. കൊടുങ്ങൂർ മോതിരപ്പള്ളിൽ കൃഷ്ണൻകുട്ടിനായരുടെ ശിക്ഷണത്തിലാണ് ഇവർ അഞ്ചുവർഷം ഭാഗവതപഠനം നടത്തിയത്.