തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 126-ാം നമ്പർ വടകര കരിപ്പാടം ഗുരദേവ ശാരദ ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷം 13,14, 15 തീയതികളിൽ നടക്കും.പുസ്തക പൂജ, സരസ്വതി പൂജ, ഗുരുപൂജ, വിദ്യാരംഭം തുടങ്ങിയ വിശേഷാൽ ചടങ്ങുകളോടെ നടക്കും. ഇന്ന് വൈകിട്ട് 5.30ന് പൂജവയ്പ്പ്, 15 ന് രാവിലെ 7 മുതൽ പൂജയെടുപ്പ് ,വിദ്യാരംഭം, തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം.