ചങ്ങനാശേരി : നിയന്ത്രണം വിട്ട കാർ അടഞ്ഞുകിടന്നിരുന്ന തട്ടുകടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. ഇന്നലെ രാത്രി 11 ഓടെ പെരുമ്പനച്ചി പൂവത്തുംമൂടാണ് സംഭവം. അപകടത്തിൽ മാടപ്പളളി സ്വദേശികളായ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. കറുകച്ചാൽ ഭാഗത്തു നിന്ന് തെങ്ങണ ഭാഗത്തേയ്ക്ക് വരികയായിരുന്നു കാർ. കൊവിഡ് മൂലം തട്ടുകട അടഞ്ഞു കിടന്നിരുന്നതിനാലും ആളില്ലാതിരുന്നതിനാലും വലിയ അപകടം ഒഴിവായി. സ്ഥിരം അപകടമേഖലയാണിത്. രണ്ടാഴ്ച മുൻപ് കെ.എസ്.ആർ.ടി.സി ബസിനടയിൽപ്പെട്ട് ബൈക്കിന് പിന്നിലിരുന്ന യുവതി മരിച്ചിരുന്നു.