വൈക്കം : മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗ്രന്ഥം എഴുന്നള്ളിപ്പ് ഇന്ന് വൈകിട്ട് 5ന് നടക്കും. ശ്രീകോവിലിൽ നിന്ന് വിശേഷാൽ പൂജകൾക്ക് ശേഷം മേൽശാന്തിയിൽ നിന്ന് ഗ്രന്ഥം ഇടമന ജയൻ പോ​റ്റി ഏറ്റുവാങ്ങും ക്ഷേത്ര കലാപീഠം വിദ്യാർത്ഥികളുടെ വാദ്യമേളങ്ങളോടെ ഗ്രന്ഥം എഴുന്നള്ളിച്ച് നവരാത്രി മണ്ഡപത്തിലെത്തിക്കും. സരസ്വതി പൂജയ്ക്ക് ശേഷം വാദ്യോപകരണങ്ങളും പുസ്തകങ്ങളും പുജ വയ്ക്കും. ദേവസ്വത്തിന്റെയും ക്ഷേത്ര കലാപീഠത്തിന്റെയും നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ നടക്കുന്നത്. പൂജയെടുപ് 15 ന് രാവിലെ 7.30 നാണ്. വിജയദശമി ദിനത്തിൽ നടക്കുന്ന പുള്ളി സന്ധ്യവേലയുടെ രാത്രിയിലെ എഴുന്നള്ളിപ്പിന് കലാപീഠം അദ്ധ്യാപകരും വിദ്യാർത്ഥികളും മേളം ഒരുക്കും.

ടി.വി.പുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തന്ത്റി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി , മേൽശാന്തി പയറാട്ടില്ലത്ത് വിജയൻ എന്നിവർ കാർമ്മികത്വം വഹിക്കും. പൂജവയ്പ് 13ന് വൈകിട്ട് 5.30 നും പൂജയെടുപ്പ് 15 ന് രാവിലെ 7.30നുമാണ്.
മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ 13ന് വൈകിട്ട് 5.30 ന് പൂജവയ്പും 6.30ന് ഗോവിന്ദ് ജി വർമ്മയുടെ സംഗീത സദസും ഉണ്ടാവും. 15 ന് രാവിലെ 7.30 നാണ് വിദ്യാരംഭം. ചടങ്ങുകൾക്ക് മേൽശാന്തി ആനത്താനത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി എ.ജി.വാസുദേവൻ നമ്പൂതിരി , മാനേജർ വടയാർ ഗോപാലകൃഷ്ണൻ എന്നിവർ കാർമ്മികത്വം വഹിക്കും.
അയ്യർകുളങ്ങര ദേവി ക്ഷേത്രത്തിൽ മേൽശാന്തി കേശവൻ ഭട്ടതിരിയുടെ കാർമ്മികത്വത്തിൽ ഇന്ന് പൂജവയ്പ്.15 വരെയാണ് നവരാത്രി ആഘോഷം. 14 ന് രാവിലെ 10.30 ന് കുമാരി പൂജ. 15 ന് രാവിലെ 7 നാണ് പൂജയെടുപ്പും വിദ്യാരംഭവും.
ഉദയനാപുരം ചാത്തൻ കുടി ദേവി ക്ഷേത്രത്തിൽ പൂജവയ്പ് 13 നാണ് . 15 ന് രാവിലെ 7.നാണ് പൂജയെടുപ്പും വിദ്യാരംഭവും. വിജയ ദശമി ദിനമായ 15 ന് നടക്കുന്ന ആറാട്ടിന് തന്ത്റി മോനാട്ട് കൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും.
പുഴവായി കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ 13ന് നടക്കുന്ന പൂജവയ്പിന് മേൽശാന്തി ദിനിൽ ഭട്ടതിരി കാർമ്മികത്വം വഹിക്കും. പൂജയെടുപ്പ് 15 ന് രാവിലെ 7 നാണ്.കുടവെച്ചൂർ ശാസ്‌തക്കുളം, കുടവെച്ചൂർ ഗോവിന്ദപുരം, ഉല്ലല പൂങ്കാവ്, വെച്ചൂർ വൈകുണ്ഠപുരം, കുടവെച്ചൂർ ചേരകുളങ്ങര എന്നീ ക്ഷേത്രങ്ങളിൽ നവരാത്രി 13 മുതൽ 15 വരെ ആഘോഷിക്കും. ഇന്ന് പൂജവയ്പും 15 ന് രാവിലെ 7 ന് പൂജയെടുപ്പും വിദ്യാരംവും.